പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തേത്തുടര്‍ന്ന് 19-കാരനായ ആരാധകന്‍ ജീവനൊടുക്കാൻ ശ്രമിച്ചു

0

ചണ്ഡീഗഢ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തേത്തുടര്‍ന്ന് 19-കാരനായ ആരാധകന്‍ ജീവനൊടുക്കാൻ ശ്രമിച്ചു. ഫിനൈല്‍ കുടിച്ച ഇയാള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൊഹാലിയിലെ ജന്ദ്പുര്‍ ഗ്രാമത്തില്‍ നിന്നുള്ള അവ്താര്‍ സിംഗാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സിദ്ധു മൂസേവാലയുടെ കടുത്ത ആരാധകനായിരുന്നു ഇയാൾ. സിദ്ധു മൂസേവാലയുടെ ഗാനങ്ങള്‍ ഏപ്പോഴും കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അവ്താർ, മൂസേവാലയുടെ പേര് ആലേഖനം ചെയ്ത ടീ ഷര്‍ട്ടാണ് സ്ഥരിമായി ധരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.

ഞായറാഴ്ച മാന്‍സയിലാണ് അജ്ഞാതരുടെ വെടിയേറ്റ് മൂസേവാല മരിച്ചത്. അദ്ദേഹത്തിന്‍റെ ബന്ധു ഗുര്‍പ്രീത് സിംഗിനും സുഹൃത്ത് ഗുര്‍വീന്ദര്‍ സിംഗിനും പരിക്കേക്കേല്‍ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here