ഒരു ഓവറിന് 2.95 കോടി രൂപ, ഒരു പന്തിന് 49 ലക്ഷം; മീഡിയ റൈറ്റ്‌സിലൂടെ ബിസിസിഐക്ക് വമ്പന്‍ വരുമാനം 

0

 
മുംബൈ: ഒരു ഓവറിന് 2.95 കോടി രൂപ. ഒരു പന്തിന് 49 ലക്ഷം രൂപ…2023 മുതല്‍ 2027 വരെയുള്ള മീഡിയ റൈറ്റ്‌സ് വില്‍പ്പനയിലൂടെ ബിസിസിഐക്ക് ലഭിക്കാന്‍ പോകുന്ന അതിശയിപ്പിക്കുന്ന പ്രതിഫല കണക്കാണ് ഇത്. 48,390 കോടി രൂപയ്ക്കാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്‌സ് വിറ്റത്. 

2023 സീസണ്‍ മുതലുള്ള 410 ഐപിഎല്‍ മത്സരങ്ങള്‍ക്കാണ് ഈ 48,390 കോടി രൂപ. ഒരു മത്സരത്തില്‍ നിന്ന് ബിസിസിഐക്ക് ലഭിക്കുക 118 കോടി. 2018-22 കാലയളവിലെ മീഡിയ റൈറ്റ്‌സ് വഴി ഒരു മത്സരത്തിന് 55 കോടി രൂപയായിരുന്നു ലഭിച്ചത്. ഇന്ത്യന്‍ ടീമിന്റെ ഹോം മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ഇത്. 

ഡിജിറ്റര്‍ പ്രോപ്പര്‍ട്ടി റൈറ്റ് വിയാകോം 18ന് ആണ്
ഇന്ത്യന്‍ ടീമിന്റെ ഹോം മത്സരങ്ങളുടെ 5 വര്‍ഷത്തെ അവകാശം സ്റ്റാര്‍ ഇന്ത്യ 2018ല്‍ സ്വന്തമാക്കിയത് 6,138 കോടി രൂപയ്ക്കായിരുന്നു. ഒരു മത്സരത്തിന് 60 കോടി. ഇനി വരുന്ന് 5 വര്‍ഷത്തേക്കുള്ള ടിവി മീഡിയ റൈറ്റ്‌സ് നിലനിര്‍ത്താന്‍ ഡിസ്‌നി-സ്റ്റാറിന് കഴിഞ്ഞു. എന്നാല്‍ ഡിജിറ്റര്‍ പ്രോപ്പര്‍ട്ടി റൈറ്റ് വിയാകോം 18ന് ആണ്. 
23,575 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ടിവി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 57.5 കോടി രൂപ. ഡിജിറ്റല്‍ റൈറ്റ്‌സിനുള്ള അവകാശം വിയാകോം സ്വന്തമാക്കിയത് 23,758 കോടി രൂപയ്ക്ക്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, യുകയിലെ പാക്കേജ് ഡി റൈറ്റ്‌സും വിയാകോം ആണ് സ്വന്തമാക്കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here