രാജ്യസഭയിലേക്കു വീണ്ടും ടിക്കറ്റ് നൽകില്ലെന്ന ജനതാദൾ (യു) നേതൃത്വത്തിന്‍റെ പ്രഖ്യാപനത്തോടെ പ്രധാനമന്ത്രിയെ നേരിൽക്കാണാനൊരുങ്ങി കേന്ദ്രമന്ത്രി ആർ.സി.പി. സിംഗ്

0

രാജ്യസഭയിലേക്കു വീണ്ടും ടിക്കറ്റ് നൽകില്ലെന്ന ജനതാദൾ (യു) നേതൃത്വത്തിന്‍റെ പ്രഖ്യാപനത്തോടെ പ്രധാനമന്ത്രിയെ നേരിൽക്കാണാനൊരുങ്ങി കേന്ദ്രമന്ത്രി ആർ.സി.പി. സിംഗ്. കേന്ദ്രമന്ത്രിസഭയിൽ തുടരണമോ എന്നതിൽ പ്രധാനമന്ത്രിയുടെ ഉപദേശം തേടാനാണ് മന്ത്രിയുടെ തീരുമാനം.

എ​​​ന്നാ​​​ൽ, ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​നോ​​​ടു​​​ള്ള വി​​​ധേ​​​യ​​​ത്വം ആ​​​ർ.​​സി.​​പി. സിം​​​ഗ് തു​​​ട​​​രു​​​ക​​​യാ​​​ണ്. നി​​​തീ​​​ഷി​​​ന്‍റെ സ​​​ന്പൂ​​​ർ​​​ണ​​​ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണു കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യ​​​തെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം, രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം നി​​​തീ​​​ഷി​​​നോ​​​ടു ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​ർ​​​ട്ടിയിൽ ഏ​​​ത് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു വീ​​​ണ്ടും ടി​​​ക്ക​​​റ്റ് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും അം​​​ഗ​​​മ​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ​​​ക്ക് ആ​​​റു മാ​​​സ​​​ത്തേ​​​ക്കു മാ​​​ത്ര​​​മേ മ​​​ന്ത്രി​​​പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​നാ​​​വൂ. ജൂ​​​ലൈ​​​യി​​​ലാ​​​ണ് ആ​​​ർ.​​​സി.​​​പി. സിം​​​ഗി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു ജ​​​ന​​​താ​​​ദ​​​ൾ-​​യു ​നേ​​​തൃ​​​ത്വം രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ബി​​​ഹാ​​​റി​​​ൽ​​നി​​​ന്നു മ​​​ത്സ​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​നും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ഖീ​​​രു മ​​​ഹാ​​​തോ​​​യെ​​​യാ​​​ണ്. യു​​​പി കേ​​​ഡ​​​ർ മു​​​ൻ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ജെ​​ഡി-​​യു ​മു​​​ൻ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​ണ് ആ​​​ർ​.​​സി.​​​പി. സിം​​​ഗ്

LEAVE A REPLY

Please enter your comment!
Please enter your name here