ഇന്നലെ പാസിങ്‌ ഔട്ട്‌ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ കേരള എക്‌സൈസ്‌ സേനയുടെ ഭാഗമായ രണ്ട്‌ വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ട്രെയിനികള്‍ക്ക്‌ ഇന്ന്‌ വിവാഹം

0

പൂത്തോള്‍: ഇന്നലെ പാസിങ്‌ ഔട്ട്‌ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച്‌ കേരള എക്‌സൈസ്‌ സേനയുടെ ഭാഗമായ രണ്ട്‌ വനിതാ സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ ട്രെയിനികള്‍ക്ക്‌ ഇന്ന്‌ വിവാഹം. എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട കളപ്പുരയില്‍ വിമല്‍കുമാറിന്റെയും ഷൈലജയുടെയും മകള്‍ ശ്രീലക്ഷ്‌മി, മലപ്പുറം ഏറനാട്‌ മഞ്ചേരി താണിപ്പാറ വേലായുധന്റെയും കാര്‍ത്ത്യായനിയുടെയും മകള്‍ എം. ആതിര എന്നിവരാണ്‌ ഇന്നു കതിര്‍മണ്ഡപത്തിലേക്ക്‌ ചുവടുവയ്‌ക്കുന്നത്‌.
ശ്രീലക്ഷ്‌മിയെ തൃപ്പൂണിത്തുറ എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ വിവേക്‌ താലി ചാര്‍ത്തും. ആതിരയെ വിവാഹം കഴിക്കുന്നത്‌ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്‌ട്രക്‌ടറായ വിപിനാണ്‌.
ഇന്നലെ രാവിലെ തൃശൂര്‍ പൂത്തോളിലെ സ്‌റ്റേറ്റ്‌ എക്‌സൈസ്‌ അക്കാദമിയില്‍ നടന്ന പാസിങ്‌ ഔട്ട്‌ പരേഡില്‍ പങ്കെടുത്തശേഷം ശ്രീലക്ഷ്‌മിയും ആതിരയും വീട്ടിലേക്കു മടങ്ങി. കല്യാണത്തലേന്ന്‌ പാസിങ്‌ ഔട്ട്‌ വന്നെങ്കിലും “ഡ്യൂട്ടി ഫസ്‌റ്റ്‌” എന്ന്‌ മനസിലുറപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളും പാസിങ്‌ ഔട്ട്‌ പരേഡ്‌ കാണാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here