മോദി സർക്കാർ 2019ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രൂപീകരിച്ച പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി

0

ന്യൂഡൽഹി: മോദി സർക്കാർ 2019ൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രൂപീകരിച്ച പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കർഷകർരണ്ടാംക്കായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പിഎം-കിസാൻ പദ്ധതിയുടെ 11ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. പദ്ധതിയിൽ യോഗ്യരായ കർഷകർക്കുള്ള 21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളുടെ 11-ാം ഗഡുവാണ് പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്തിരിക്കുന്നത്.

പിഎം കിസാൻ പദ്ധതിക്ക് കീഴിലുള്ള യോഗ്യരായ ഓരോ കർഷകർക്കും 11-ാം ഗഡുവായ 2,000 രൂപ ഹിമാചൽ പ്രദേശിലെ ഷിംലയിൽ 10 കോടിയിലധികം കർഷകർക്ക് കൈമാറും. കേന്ദ്ര സർക്കാരിന്റെ ദേശീയ പരിപാടിയായ ഗരീബ് കല്യാൺ സമ്മേളനത്തിന്റെ ഭാഗമായാണ് വിതരണം നടത്തുന്നത്. പദ്ധതി വിതരണത്തിന് പുറമെ, 16 കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഒൻപത് കേന്ദ്ര മന്ത്രാലയങ്ങൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ‘ആസാദി കാ അമൃത് മഹോത്സവ്’ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ കീഴിലാണ് ദേശീയ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.

പുതിയ ഗുണഭോക്താക്കളുടെ പട്ടികയിൽ പേര് എങ്ങനെ പരിശോധിക്കും ?

പിഎം കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ പരിശോധിക്കുക.

പേയ്‌മെന്റ് സക്സസ് ടാബിന് കീഴിൽ ഇന്ത്യയുടെ ഒരു ഭൂപടം കാണാൻ സാധിക്കും.

വലത് വശത്തായി ഡാഷ്ബോർഡ് എന്ന മഞ്ഞ നിറത്തിലുള്ള ടാബും കാണാം.

അതിൽ ക്ലിക്ക് ചെയ്യാം

വില്ലേജ് ഡാഷ്‌ബോർഡ് ടാബിൽ, നിങ്ങളുടെ മുഴുവൻ വിശദാംശങ്ങളും പൂരിപ്പിക്കുക

സംസ്ഥാനം, ജില്ല, ഉപജില്ല, പഞ്ചായത്ത് എന്നിവ തെരഞ്ഞെടുക്കുക

തുടർന്ന് ഷോ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഇതിനുശേഷം വിശദാംശങ്ങൾ തെരഞ്ഞെടുക്കാം

എന്താണ് പദ്ധതി കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത് ?
കൃഷിയോഗ്യമായ ഭൂമിയുള്ള രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാനത്തിന് പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന പിഎം കിസാൻ പദ്ധതി 2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം, പ്രതിവർഷം 6,000 രൂപ വീതം മൂന്ന് 4 മാസ ഗഡുക്കളായി 2,000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. പദ്ധതി വഴി ലക്ഷക്കണക്കിന് കർഷകർ തങ്ങളുടെ അക്കൗണ്ടിൽ 2,000 രൂപ വിതരണം ചെയ്യുന്നതിനായി കാത്തിരിക്കുമ്പോൾ, പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് അർഹതയില്ലാത്ത നിരവധി കർഷകരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here