പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമായ കണ്ടൽചെടികൾക്ക് മുകളിലൂടെ വാഹനമോടിച്ച സംഭവത്തിൽ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം നിയമനടപടി സ്വീകരിച്ചു

0

ദോഹ: പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണായകമായ കണ്ടൽചെടികൾക്ക് മുകളിലൂടെ വാഹനമോടിച്ച സംഭവത്തിൽ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വാഹനമോടിച്ച വ്യക്തിക്കെതിരെ നടപടി കൈക്കൊണ്ട മന്ത്രാലയം, വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ടൽചെടികൾക്ക് മുകളിലൂടെ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപെട്ട പൗരൻ നൽകിയ പരാതിയിലാണ് മന്ത്രാലയത്തിന്‍റെ നടപടി. തീരത്ത് ചെടികൾക്ക് മുകളിലൂടെ വാഹനമോടിച്ചതിന്‍റെ ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

പൗ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ലാ​ൻ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​നി​റ്റ് വ്യ​ക്തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ പൗ​ര​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പാ​രി​സ്​​ഥി​തി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടാ​ൽ 184 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here