ഒരു വര്‍ഷത്തെ തടവുശിക്ഷ നേരിടുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിന്‌ ജയിലില്‍ പ്രത്യേക ഭക്ഷണക്രമം

0

ഒരു വര്‍ഷത്തെ തടവുശിക്ഷ നേരിടുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിന്‌ ജയിലില്‍ പ്രത്യേക ഭക്ഷണക്രമം. വറുത്ത പച്ചക്കറികള്‍, പെക്കന്‍ പരിപ്പ്‌, അവോക്കാഡോ, ടോഫു എന്നിവ ഭക്ഷണത്തിന്റെ ഭാഗമാണ്‌. ക്രിക്കറ്റ്‌ താരമായിരുന്ന രാഷ്‌ട്രീയക്കാരനു കോടതി അനുവദിച്ചതാണ്‌ ഇതൊക്കെ.
സിദ്ദുവിന്റെ ആരോഗ്യസ്‌ഥിതി പരിഗണിച്ചാണ്‌ ഡയറ്റ്‌ ശിപാര്‍ശ ചെയ്‌തതെന്ന്‌ അടുപ്പക്കാര്‍ പറയുന്നു. രാവിലെ ഒരു റോസ്‌മേരി ചായ. അതല്ലെങ്കില്‍ ഒരു കുമ്പളം ജ്യൂസ്‌. അതുമല്ലെങ്കില്‍ തേങ്ങാവെള്ളം. പ്രഭാതഭക്ഷണത്തിനൊപ്പം ലാക്‌ടോസ്‌ രഹിത പാല്‍ ഒരു കപ്പ്‌. ഒരു ടേബിള്‍ സ്‌പൂണ്‍ ഫ്‌ളാക്‌സ്, സൂര്യകാന്തി, തണ്ണിമത്തന്‍ അല്ലെങ്കില്‍ അഞ്ചോ ആറോ ബദാം, ഒരു അണ്ടിപ്പരിപ്പ്‌, രണ്ട്‌ പെക്കന്‍ പരിപ്പ്‌.
മധ്യാഹ്‌നമായാല്‍ ഒരു ഗ്ലാസ്‌ ബീറ്റ്‌റൂട്ട്‌ അല്ലെങ്കില്‍ വഴുതനങ്ങ ജ്യൂസ്‌, അല്ലെങ്കില്‍ വെള്ളരി/മധുരനാരങ്ങ/പുതിനയില/ നെല്ലിക്ക ജ്യൂസ്‌. അല്ലെങ്കില്‍ സെലറി ഇലകള്‍.
അതുമല്ലെങ്കില്‍ ഫ്രഷ്‌ ഹാല്‍ദി (മഞ്ഞള്‍)/ കാരറ്റ്‌/ കറ്റാര്‍ വാഴ ജ്യൂസ്‌.ഇടയ്‌ക്കിടയ്‌ക്ക്‌ ഒരു പഴം.- തണ്ണിമത്തന്‍, കിവി, സ്‌ട്രോബെറി, പേരക്ക, ആപ്പിള്‍. മുളപ്പിച്ച കടല (25 ഗ്രാം). കൂടാതെ പരിപ്പ്‌ (25 ഗ്രാം), വെള്ളരിക്ക)/തക്കാളി/അര നാരങ്ങ/അവക്കാഡോ

LEAVE A REPLY

Please enter your comment!
Please enter your name here