മഹാത്മാഗാന്ധി സര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.എ. ഇക്കണോമിക്‌സ്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ പരീക്ഷയില്‍ കൂട്ടത്തോല്‍വി

0

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.എ. ഇക്കണോമിക്‌സ്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ പരീക്ഷയില്‍ കൂട്ടത്തോല്‍വി. ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ എഴുതിയ 69 പേരില്‍ 6 പേര്‍ മാത്രമാണ്‌ വിജയിച്ചതെന്ന്‌ സര്‍വകലാശാല ഫലപ്രഖ്യാപനത്തില്‍ വ്യക്‌തമാക്കുന്നു. രണ്ടാം സെമസ്‌റ്ററില്‍ 66 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 5 പേര്‍ മാത്രമാണ്‌ ജയിച്ചയത്‌. എം.എ. ഫിലോസഫി പരീക്ഷയ്‌ക്ക്‌ ഒരാള്‍ പരീക്ഷ എഴുതിയപ്പോള്‍ അയാള്‍ തോല്‍ക്കുകയും ഇതോടെ 0 ആണ്‌ വിജയ ശതമാനം. ഇതേ വര്‍ഷം നടന്ന എം.എം. ഹിസ്‌റ്ററി, ഇംഗ്ലീഷ്‌, സോഷ്യോളജി പരീക്ഷകളുടെ ഫലം ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍വകലാശാല പ്രസിദ്ധീകരിച്ചിട്ടില്ല.
പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളോട്‌ ചിറ്റമ്മ നയമാണ്‌ സര്‍വകലാശാ പിന്തുടരുന്നതെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഒരു വര്‍ഷം കഴിഞ്ഞിട്ടും പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്തത്‌ അങ്ങേയറ്റം അപലപനീയമാണെന്നാണ്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെ പക്ഷം. യാതൊരു മാനദണ്ഡവും പാലിക്കാതെ അനിശ്‌ചിതമായി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത്‌ നീളുന്നത്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെ ഫലങ്ങള്‍ നീളുന്നത്‌ തുടര്‍പഠനത്തെയും യു.ജി.സി. നെറ്റ്‌ പരീക്ഷ പോലുള്ള മത്സര പരീക്ഷയ്‌ക്കു തയാറെടുക്കാനുമെല്ലാം തടസമാകുകയാണ്‌. എത്രയും വേഗം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച്‌ കുട്ടികളുടെ തുടര്‍പഠനവും ജോലിസാധ്യതയും സംരക്ഷിക്കണമെന്ന്‌ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here