ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്യാമ്പസ് / പ്രാദേശിക കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനുളള ഓപ്ഷൻ നൽകാനുളള സൌകര്യം ജൂൺ ഒന്ന് വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു

0

തൃശൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്യാമ്പസ് / പ്രാദേശിക കേന്ദ്രങ്ങൾ തെരെഞ്ഞെടുക്കുന്നതിനുളള (Option) ഓപ്ഷൻ നൽകാനുളള സൌകര്യം ജൂൺ ഒന്ന് വരെയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.  ഒരു വിദ്യാർത്ഥിക്ക് പരമാവധി രണ്ട് പ്രാദേശിക ക്യാമ്പസുകൾ തെരെഞ്ഞെടുക്കുന്നതിന് ഓപ്ഷൻ നല്കാൻ കഴിയും. സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ഓപ്ഷൻ നൽകുന്നതിനുളള സൌകര്യം ഒരുക്കിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
ജൽജീവൻ മിഷൻ വൊളന്റിയർമാരെ നിയമിക്കുന്നു
 
കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി 
179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു.  പ്രതിദിനം 631 രൂപയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 3ന്  രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം. നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്. യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ സിവിൽ, ഐ.ടി.ഐ. സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here