ജാർഖണ്ഡിൽ ഖനനവകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെതിരേയുള്ള എൻഫോഴ്സ്മെന്‍റ് റെയ്ഡ് രണ്ടാംദിവസത്തേക്കു കടന്നു

0

റാഞ്ചി/ധൻബാദ്: ജാർഖണ്ഡിൽ ഖനനവകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെതിരേയുള്ള എൻഫോഴ്സ്മെന്‍റ് റെയ്ഡ് രണ്ടാംദിവസത്തേക്കു കടന്നു. ഖനനത്തിന് അനധികൃതമായി സ്ഥലം അനുവദിച്ചുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് അദ്ദേഹവുമായി അടുപ്പമുള്ള ഐഎഎസ് ഓഫീസർക്കെതിരേ എൻഫോഴ്മെന്‍റിന്‍റെ നടപടി.

ശനിയാഴ്ച പതിനൊന്ന് ഇടങ്ങളിലായിരുന്നു പരിശോധന. വെള്ളിയാഴ്ച റാഞ്ചിയിലും വിവിധ സംസ്ഥാനങ്ങളിലും നടത്തിയ പരിശോധനയിൽ 19.31 കോടിരൂപ പിടിച്ചെടുത്തിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് പണം പിടിച്ചെടുത്തത്. വെള്ളിയാഴ്ച പൂജ സിംഗാളിന്‍റെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here