സംസ്ഥാനത്ത് “നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് “നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും മന്ത്രി പറഞ്ഞു

22 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 32 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. മാ​സം ര​ണ്ട് മു​ത​ൽ ഇ​ന്നു​വ​രെ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1132 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 142 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 466 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 162 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 125 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 6035 കി​ലോ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ന്ന​തു​മാ​യ മ​ത്സ്യം ന​ശി​പ്പി​ച്ചു. ഈ ​കാ​ല​യ​ള​വി​ലെ 4010 പ​രി​ശോ​ധ​ന​ക​ളി​ല്‍ 2014 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

ശ​ര്‍​ക്ക​ര​യി​ല്‍ മാ​യം ക​ണ്ടെ​ത്താ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ജാ​ഗ​റി​യു​ടെ ഭാ​ഗ​മാ​യി 458 സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ര്‍​ക്ക​ര​യു​ടെ അ​ഞ്ച് സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply