ഭാര്യയുടെ മര്‍ദ്ദനം സഹിക്കാന്‍ പറ്റുന്നില്ലെന്നും ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവായ ഗവ.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍

0

അല്‍വാര്‍: ഭാര്യയുടെ മര്‍ദ്ദനം സഹിക്കാന്‍ പറ്റുന്നില്ലെന്നും ഗാര്‍ഹിക പീഡനത്തില്‍ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവായ ഗവ.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍. രാജസ്ഥാനിലെ ഭിവണ്ഡിയിലാണ് സംഭവം. തന്റെ ആരോപണം തെളിയിക്കുന്നതിനുള്ള സിസിടിവി ദൃശ്യവും അധ്യാപകന്‍ കോടതിയില്‍ ഹാജരാക്കി.

അജിത് യാദവ് എന്ന ഹതഭാഗ്യനാണ് കോടതിയില്‍ അഭയം തേടിയിരിക്കുന്നത്. ഹരിയാനയിലെ ഖര്‍കര സര്‍ക്കാര്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലാണ് അജിത് യാദവ്. അദ്ദേഹത്തിന്റെ പരാതിയില്‍ ഇടപെട്ട കോടതി ആരോപണം അന്വേഷിക്കാനും മതിയായ സുരക്ഷ നല്‍കാനും പോലീസിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.

അജിതിനെ ഭാര്യ സുമന്‍ വീടിനുള്ളില്‍ ഓടിച്ചിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്നത് അടക്കമുള്ള വീഡിയോ ദൃശ്യങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇവരുടെ ഇളയ മകന്‍ ഈ അടി കണ്ടുകൊണ്ട് നില്‍ക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി ഭാര്യയുടെ മര്‍ദ്ദനം താന്‍ സഹിക്കുകയാണെന്നും തെളിവ് ശേഖരിക്കാനാണ് വീടിനുള്ളില്‍ സിസിടിവി വച്ചതെന്നും അദ്ദേഹം പറയുന്നു. ഏഴു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. താന്‍ ഒരിക്കലും ഭാര്യയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അജിത് യാദവ് ആണയിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here