ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് ശുചിമുറിയിൽ; കണ്ണൂർ പിലാത്തറയിലെ കെ.സി ഹോട്ടൽ അടച്ചു പൂട്ടി; ഹോട്ടൽ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ

0

കണ്ണൂര്‍: ഭക്ഷണസാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ചെന്ന പരാതി ഉയർന്ന കണ്ണൂർ പിലാത്തറയിലെ കെ.സി ഹോട്ടൽ അടച്ചു പൂട്ടി. ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ കാസർകോട് സ്വദേശിയായ ഡോക്ടറെ മർദിച്ച കേസിൽ ഹോട്ടൽ ഉടമയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കാസര്‍കോട് പി.എച്ച്‌.സിയിലെ ഡോക്ടറും സംഘവും വിനോദയാത്രയ്ക്കായി കണ്ണൂരിലെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഡോക്ടറും സംഘവും കാര്യം തിരക്കിയപ്പോൾ ഹോട്ടൽ ഉടമയും മറ്റ് തൊഴിലാളികളും ചേർന്ന് മർദ്ദിച്ചു.

ഹോട്ടലിന് അരികെ നാല് ബാത്ത് റൂം ഉള്ളതിൽ രണ്ടു ബാത്ത്‌റൂമുകളാണ് തുറന്നു പ്രവർത്തിക്കുന്നത്. ഇതിൽ പൂട്ടിക്കിടക്കുന്ന ബാത്‌റൂമിൽ ആണ് ഭക്ഷണ സാധനങ്ങളായ അരി പഞ്ചസാര മുതലായവ സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ഡോക്ടർ വീഡിയോ എടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

ബലമായി അദ്ദേഹത്തിന്റെ ഫോൺ പിടിച്ചുവാങ്ങി അദ്ദേഹത്തിന് ഫോണിൽനിന്ന് വിഷ്വൽസ് ഡിലീറ്റ് ചെയ്കയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്നുപോകാൻ മുതിർന്ന ഡോക്ടറെ ഹോട്ടൽ ഉടമയും സംഘവും പോകാൻ അനുവദിച്ചില്ല. ഡോക്ടർ പൊലീസിനെ വിളിച്ചതിനെ തുടർന്ന് പൊലീസ് എത്തി കടയുടമയെയും കൂട്ടരെയും അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഡോക്ടർക്ക് പോവാൻ ആയത്. ഡോക്ടർ മർദ്ദിച്ച പേരിൽ ഹോട്ടൽ ഉടമയായ മുഹമ്മദ് മൊയ്തീൻ, സമീന തുടങ്ങി ഹോട്ടലുംമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ കേസെടുത്തു.

ഡോക്ടർ 31 പേരടങ്ങുന്ന സംഘവും ചേർന്ന് ടൂറിന് വന്നപ്പോഴാണ് സംഭവം അരങ്ങേറിയത്. ഡോക്ടർ പറയുന്നതനുസരിച്ച് ഇപ്പോഴും ആവശ്യം റെക്കോർഡ് ചെയ്ത് ഫോൺ തനിക്ക് തിരിച്ചു കിട്ടിയില്ല എന്നാണ്. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ പ്രതികരിച്ച തങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമില്ല അടച്ചുറപ്പുള്ള മുറിയിലാണ് തങ്ങൾ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത് എന്നാണ്.

എന്നാൽ ഏതു സമയവും എലിയും പാമ്പും പോലുള്ള ജീവികൾ കേറാൻ തക്കവണ്ണമുള്ള രീതിയിൽ ബാത്‌റൂമിലെ നിലത്താണ് ഇത്തരത്തിൽ സാധനങ്ങൾ സൂക്ഷിച്ചത്. മുകൾഭാഗത്ത് തുറന്ന രീതിയിലുള്ള ബാത്‌റൂം ആണ് ഇത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചത്. ഇത് ചോദ്യം ചെയ്ത ഡോക്ടറെയാണ് ഹോട്ടലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളെ മർദ്ദിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here