എയർപോർട്ടിലെത്തിയപ്പോഴെ ഫിറ്റ്; വിമാനത്തിൽ നിന്നും കിട്ടിയ മദ്യവും കുടിച്ചതോടെ ഭൂമിയുടെ അധിപനെന്ന് സ്വയം ധരിച്ചു; പിന്നെ വേണ്ടത് ഒപ്പമിരിക്കാൻ സുന്ദരിയായ എയർഹോസ്റ്റസും; ദോഹയിൽ നിന്നുള്ള വിമാനത്തെ മുംബൈയിൽ ലാന്റു ചെയ്യിച്ച മുഹമ്മദ് സർഫുദീൻ എന്ന മലയാളിയുടെ കഥ

0

മുംബൈ: അടിച്ചു പൂസായി ഭൂമിയിൽ കാണിക്കുന്ന കോലാഹലത്തിന് പുറമെ ആകാശത്തും മലയാളിയുടെ പരാക്രമം. ശനിയാഴ്ച രാത്രിയാണ് സംഭവം. ഫിറ്റ് ആയി എയർപോർട്ടിൽ എത്തിയത് കൂടാതെ വിമാനത്തിൽ നിന്നും കിട്ടിയ മദ്യം കൂടി അകത്താക്കുകയായിരുന്നു മലയാളിയായ മുഹമ്മദ് സർഫുദീൻ. വിമാനത്തിൽ‌ മദ്യപിക്കുന്നതു തടയാൻ ശ്രമിച്ച എയർ ഹോസ്റ്റസിനെയും, ശാന്തനാക്കാൻ ശ്രമിച്ച സഹയാത്രികരെയും ഇയാൾ ആക്രമിക്കുകയായിരുന്നു.

മലയാളിയായ യാത്രക്കാരൻ മദ്യപിച്ചു ബഹളം വച്ചതിനെതുടർന്ന് ദോഹയിൽ നിന്നു ബെംഗളൂരുവിലേക്കുളള ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഐആർക്കുകയായിരുന്നു. ബഹളമുണ്ടാക്കിയ മുഹമ്മദ് സർഫുദീൻ എന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സീറ്റിൽ നിന്ന് എണീറ്റ് ബഹളം വച്ചതിനു പിന്നാലെ ശാന്തനായിരിക്കാൻ പലവട്ടം പൈലറ്റ് മൈക്കിലൂടെ അഭ്യർഥിച്ചെങ്കിലും നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കേണ്ടി വന്നത്. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ശേഷം മുംബൈ പൊലീസിനു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here