ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിൽ അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള തുരങ്കങ്ങൾ ബിഎസ്എഫ് കണ്ടെത്തി. അമർനാഥ് യാത്ര തടസപ്പെടുത്തുന്നതിനായി പാക്കിസ്ഥാനി ഭീകരരാണ് തുരങ്കങ്ങൾ നിർമിച്ചതെന്നും അവരുടെ ശ്രമം പരാജയപ്പെടുത്തിയെന്നും സൈന്യം അറിയിച്ചു.
സാംബയിലെ ചാക് ഫക്യൂരിയ അതിർത്തി പോസ്റ്റിലാണ് 150 മീറ്റർ നീളമുള്ള തുരങ്കം ബുധനാഴ്ച കണ്ടെത്തിയത്. പാക്കിസ്ഥാൻ അതിർത്തിയിൽനിന്നാണ് തുരങ്കം ആരംഭിക്കുന്നത്. തുരങ്കമുഖത്തിന് രണ്ട് അടി വ്യാസമുണ്ടായിരുന്നതായും സൈന്യം അറിയിച്ചു.