സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ പര്‍ദ്ദ ധരിച്ച സ്ത്രീ പിടിയില്‍ : ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധം

0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സ്ത്രീയെ പിടികൂടി. പര്‍ദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയാണ് കശ്മീര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തതായി കശ്മീര്‍ ഐജി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ക്യാമ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. പര്‍ദ്ദ വേഷം ധരിച്ചെത്തിയ പുരുഷനാണെന്നായിരുന്നു പോലീസ് നിഗമനം. വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത് സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബാരാമുള്ള ജില്ലയിലെ സോപോറിലുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

റോഡില്‍ ചില കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും സഞ്ചരിക്കുന്നതിനിടയില്‍ നിന്നാണ് പര്‍ദ്ദയണിഞ്ഞ് ഒരാള്‍ ക്യാമ്പിന് നേരെ വന്നത്. ഇവര്‍ ബാഗില്‍ നിന്നും ഒരു വസ്തു എടുക്കുകയും അത് ക്യാമ്പിന് നേരെ എറിയുകയുമായിരുന്നു. തൊട്ടുപിന്നാലെ ഓടിരക്ഷപ്പെടുന്നതും സിസിടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലായിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here