ദേശിയ വിദ്യാഭ്യാസ നയം, 2020-ന് കീഴില്‍, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള അഡ്മിഷന്‍ നേടുന്നതിന്, 2022-23 അധ്യയന വര്‍ഷം മുതല്‍ പൊതു പ്രവേശന പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചു.

0

ദില്ലി: ദേശിയ വിദ്യാഭ്യാസ നയം, 2020-ന് കീഴില്‍, കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള അഡ്മിഷന്‍ നേടുന്നതിന്, 2022-23 അധ്യയന വര്‍ഷം മുതല്‍ പൊതു പ്രവേശന പരീക്ഷ നടത്തുവാന്‍ തീരുമാനിച്ചു. ഇത് വിദ്യാർത്ഥികളുടെയും സര്‍വ്വകലാശാലകളുടെയും മൊത്തം വിദ്യഭ്യാസ സംവിധാനത്തിന്റെയും സമ്മർദ്ദം കുറയ്ക്കാന്‍ സഹായകമാകും. ബിരുദ പരിപാടിക്കുള്ള പൊതു സര്‍വ്വകലാശാല പ്രവേശന പരീക്ഷയിലൂടെ വിവിധ ബോര്‍ഡുകളില്‍ നിന്ന് വരുന്ന കുട്ടികളുടെ അറിവ് ഒരേ രീതിയില്‍ അളക്കുവാന്‍ സാധിക്കും. ഇത് എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കും.

ഒരു അപേക്ഷാ ഫോറത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ട്ടം അനുസരിച്ഛ് ഒന്നില്‍ കൂടുതല്‍ സര്‍വ്വകലാശാലകളിലേക്ക് അപേഷിക്കാനാകും. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഒപ്പം കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങളും ഇത് പ്രധാനം ചെയ്യും. 100-ഇല്‍ കൂടുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ 13 ഭാഷകളിലായി CUET നടത്തും. UG/PG കോഴ്സുകള്‍ക്ക് മാത്രം ആയിരിക്കും CUET പരീക്ഷ നടത്തുക. വിദ്യാഭ്യാസ സഹമന്ത്രി ഡോ സുഭാഷ് സര്‍ക്കാര്‍ ലോക് സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയില്‍ ആണ് ഈ കാര്യം അറിയിച്ചത്.

സാംസ്‌കാരിക മന്ത്രാലയം യുവ കലാകാരന്മാര്‍ക്ക് സ്‌കോളര്‍ഷിപ്പ്
സെന്റര്‍ ഫോര്‍ കള്‍ചറല്‍ റിസോര്‍സ് ആന്‍ഡ് ട്രെയിനിങ് (CCRT) മുഖേന സാംസ്‌കാരിക മന്ത്രാലയം വിവിധ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവ കലാകാരന്മാര്‍ക്ക് വിപുലമായ പരിശീലനം നേടുന്നതിന് സ്‌കോളര്‍ഷിപ്പ് (SYA) പദ്ധതി നടപ്പിലാക്കിവരുന്നു. പദ്ധതിയുടെ കീഴില്‍ തിരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ സ്‌കോളര്‍ഷിപ്പ് നാല് തുല്യ ഗഡുക്കളായി ആറ് പ്രതിമാസ തവണകളായി നല്‍കും. സാംസ്‌കാരിക-വിനോദ സഞ്ചാര മന്ത്രി ശ്രി ജി കിഷന്‍ റെഡ്ഡി ലോക് സഭയില്‍ ഇന്ന് രേഖ മൂലം അറിയിച്ചതാണ് ഈ കാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here