ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗക്കേസ്; അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

0

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ സർക്കാരും കന്യാസ്ത്രീയും നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീൽ.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം.

ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവിൽ പിഴവുകളുണ്ടെന്നും അപ്പീൽ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷൻ നൽകിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നൽകിയ തെളിവുകൾ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നൽകിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറഞ്ഞിരുന്നു.

വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നൽകി തെളിവുകള്‍ക്ക് പ്രാധാന്യം വിചരണക്കോടതി നൽകിയില്ല. സംരക്ഷകനാണ് വേട്ടക്കാരനായി മാറിയത്. ഇത്തരമൊരു സാഹചര്യത്തിൽ വസ്തുകള്‍ പരിശോധിക്കാതെയാൻണ് വിചാരണക്കോടതിയുടെ വിധി. സുപ്രീംകോടതി ഉത്തരവുകള്‍ക്ക് പോലും വിരുദ്ധമാണ് ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ ഉത്തരവെന്നും അപ്പീലിൽ സർക്കാർ പറയുന്നു. സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകി രണ്ട് മാസത്തിന് ശേഷമാണ് സർക്കാർ അനുമതി നൽകുന്നത്. സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്. കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പുറവെടുച്ചതെന്ന് അപ്പീലിൽ പരാതിക്കാരി പറയുന്നുണ്ട്.

ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here