ജെഇഇ മെയിൻ ഏപ്രിൽ സെഷന്റെ ഫലം പ്രഖ്യാപിച്ചു; കട്ട് ഓഫ് മാർക്ക് കൂട്ടി

0

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ 2 ഫലങ്ങൾ പുറത്തുവിട്ടു. ഏപ്രിൽ മാസത്തിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.ജെഇഇ അഡ്വാൻസ്‌ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന ഉദ്യോഗാർഥികൾക്കുള്ള ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 93.2 ശതമാനമാണ്. 2023ൽ ഇത് 90.7ഉം 2022ൽ 88.4ഉം ആയിരുന്നു.

വിദ്യാർഥികൾക്ക്http://jeemain.nta.ac.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷാ ഫലം പരിശോധിക്കുവാനും സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here