‘പുതിയ ഉയരങ്ങള്‍ കീഴടക്കാം’; ശാരീരിക പരിമിതികളെ വിദ്യാഭ്യാസത്തിലൂടെ മറികടക്കാം; ശാരികയുടെ വിജയത്തിന് പൊന്‍തിളക്കം

0

കോഴിക്കോട്: നിശ്ചയദാര്‍ഢ്യം കരുത്തായപ്പോള്‍ സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി കോഴിക്കോട് കീഴരിയൂര്‍ സ്വദേശി ശാരിക. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ വീല്‍ ചെയറിലിരുന്നാണ് സ്വപ്‌നനേട്ടം കൈയെത്തിപ്പിടിച്ചത്. തന്റെ രണ്ടാം ശ്രമത്തിലാണ് ശാരിക 922ാം റാങ്ക് നേടിയത്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും, മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം ‘എന്ന പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.’ശാരീരിക പരിമിതികളുള്ള ഓരോ വിദ്യാര്‍ഥിയും വിദ്യാഭ്യാസത്തിലുടെ അത് തരണം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അത് ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും,’- ശാരിക പറഞ്ഞു. കുട്ടിക്കാലത്ത് ആരാകണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചല്‍, എന്റെ മറുപടി എല്ലായ്‌പ്പോഴും ‘സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍’ എന്നായിരിന്നു. അതിന് കാരണം എന്റെ ശാരീരിക പരിമിതിക്ക് അത് അനുയോജ്യമാണെന്നതുകൊണ്ടായിരുന്നു. കമ്പ്യൂട്ടറുകളിലും സാങ്കേതികവിദ്യയിലും എനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു. ഹയര്‍സെക്കന്‍ഡറിക്ക് ശേഷം, വീട്ടില്‍ നിന്ന് ഏറെ ദുരമില്ലാത്ത കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചു. ദൂരെപോയി പഠിക്കാനുള്ള സാമ്പത്തിക സ്ഥിതിയും വിട്ടിലുണ്ടായിരുന്നില്ല’ ശാരിക പറയുന്നു.

ശാരികക്ക് ഇടതുകൈയിലെ മൂന്ന് വിരലുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയുകയുള്ളു. ഈ പരിമിതികളെയൊക്കെ അതിജീച്ചാണ് ശാരിക ഇപ്പോള്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്. കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടേയും രാഖിയുടേയും മകളാണ്. സിവില്‍ സര്‍വീസ് പരീക്ഷയിലെ ശാരികയുടെ വിജയം അവളുടെ വ്യക്തിപരമായ വിജയം മാമത്രമല്ല എല്ലാവര്‍ക്കും പ്രചോദനം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here