ഭരണകാര്യങ്ങളിൽ മോശം പ്രകടനം, ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം

0

തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് 700 ലധികം കേസുകളുണ്ടെന്നാണ് വിവരം. ഇതിലെല്ലാം കോടതിയിൽ ചീഫ് സെക്രട്ടറിയും മറുപടി നൽകേണ്ടി വരുന്നുണ്ട്. ഇതോടെയാണ് യോഗം വിളിച്ച് ചീപ് സെക്രട്ടറി അതൃപ്തിയറിയിച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ എടുത്ത തുടർ നടപടികൾ വിശദീകരിച്ച് പ്രതിമാസ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും വകുപ്പ് മേധാവിമാർക്കും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here