മനോജിനെനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ

0

പത്തനാപുരം (കൊല്ലം) ∙ കേരള യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കോക്കാട് മഹേഷ് ഭവനിൽ മനോജിനെ(38)നെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. കോക്കാട് സുജാ ഭവനിൽ സജി(45), അഭിലാഷ് ഭവനിൽ അനിലേഷ് (അനിമോൻ-39) എന്നിവരാണു പിടിയിലായത്. മുൻ വൈരാഗ്യവും സംഭവ സമയത്തെ വാക്കുതർക്കവുമാണ് കൊലപാതകത്തിനു കാരണമെന്ന് അന്വേഷണ സംഘം പറഞ്ഞു.

സംഭവ ശേഷം ഒളിവിൽ പോയ സജിയെ എറണാകുളത്തു നിന്നും, രണ്ടാം പ്രതി അനിലേഷിനെ ഇടമണിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയാക്കിയേക്കാവുന്ന വിഷയമാണ് യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞതിലൂടെ ഒഴിവായത്. ശനി രാത്രി 9.30ന് കോക്കാട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here