എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ‘പാൻ’ ബന്ധിപ്പിക്കാതെ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് നൽകണം

0

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ‘പാൻ’ ബന്ധിപ്പിക്കാതെ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സിൽനിന്ന് ഈടാക്കുന്ന ആദായനികുതി) നൽകണം. പാ‍ൻ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10% ‍ടിഡിഎസ് ആകും ഈടാക്കുക. ടി‍ഡിഎസ് ഈടാക്കിയാലും ഇല്ലെങ്കിലും പലിശവരുമാനം നികുതിദായകരുടെ മൊത്തം വരുമാനത്തിൽ ചേർത്താകും അന്തിമ ആദായനികുതി കണക്കാക്കുക. 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്കു നികുതി ഏർപ്പെടുത്തുമെന്നു കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാസം 6ന് ഇപിഎഫ്ഒ ഇറക്കിയ മാർഗരേഖയിലാണു പുതിയ നിർദേശങ്ങളുള്ളത്.
തൊഴിൽദാതാവിന്റെ വിഹിതമുള്ളവർക്ക് (സ്വകാര്യ മേഖല) പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കു നികുതി ചുമത്തും. തൊഴിൽദാതാവിന്റെ വിഹിതമില്ലെങ്കിൽ (സർക്കാർ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കാണു നികുതി. വിദേശത്തായിട്ടും ഇന്ത്യയിൽ സജീവമായ ഇപിഎഫ് അക്കൗണ്ട് ഉള്ളവരിൽനിന്ന് 30% ആയിരിക്കും ടിഡിഎസ് ഈടാക്കുക.

തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്കു നികുതി ബാധകമല്ല. ആ വർഷം അധികമായെത്തുന്ന തുക പ്രധാന പിഎഫ് അക്കൗണ്ടിനു കീഴിൽ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ച് അതിലേക്കു മാറ്റി നികുതി കണക്കാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here