ജമ്മു കാഷ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് എതിരെ സമർപ്പിച്ചിട്ടുള്ള ഹർജികൾ വേനൽ അവധിക്കു ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് എൻ. വി രമണ

0

ന്യൂഡൽഹി: ജമ്മു കാഷ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിന് എതിരെ സമർപ്പിച്ചിട്ടുള്ള ഹർജികൾ വേനൽ അവധിക്കു ശേഷം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് എൻ. വി രമണ.

കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തെ തുടർന്ന് 2019 ഡിസംബറിൽ സുപ്രീംകോടതി ജസ്റ്റീസുമാരായ എൻ.വി രമണ, സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്ഡി, ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചിരുന്നത്.

എന്നാൽ അഞ്ചംഗ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സുഭാഷ് റെഡ്ഡി കഴിഞ്ഞ ജനുവരിയിൽ വിരമിച്ചതിനെ തുടർന്ന് ബെഞ്ച് പുനഃക്രമീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here