ക്രിസ്‌തുവിന്റെ പീഡാനുഭവ സ്‌മരണ പുതുക്കി മന്ത്രിയും മലയാറ്റൂര്‍ മല കയറി

0

കാലടി: ക്രിസ്‌തുവിന്റെ പീഡാനുഭവ സ്‌മരണ പുതുക്കി മന്ത്രിയും മലയാറ്റൂര്‍ മല കയറി. ജല വിഭവ വകുപ്പ്‌ മന്ത്രി റോഷി അഗസ്‌റ്റിന്‍ ആണ്‌ വെള്ളിയാഴ്‌ച രാത്രി മലയാറ്റൂര്‍ കുരിശ്‌ മല കയറിയത്‌. പാലായിലെ തന്റെ വസതിയില്‍നിന്നും കാല്‍നടയായി എത്തിയാണ്‌ മന്ത്രിയും സുഹൃത്തുക്കളും മല കയറിയത്‌.
മന്ത്രിയോടൊപ്പം കൂടെയുണ്ടായിരുന്ന 12 പേരും മല കയറി. തുടര്‍ച്ചയായി കഴിഞ്ഞ 36 വര്‍ഷമായി താന്‍ മല കയറുന്നുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം ട്രാവന്‍കൂര്‍ സിമന്റ്‌സ്‌ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റമായ ബാബു ജോസഫ്‌. യൂത്ത്‌ ഫ്രണ്ട്‌ എം ജില്ല പ്രസിഡന്റ്‌് ജെസല്‍ വര്‍ഗീസ്‌, പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോയ്‌ ജോസഫ്‌ എന്നിവരും കൂടെ ഉണ്ടായിരുന്നു.

Leave a Reply