മലയാറ്റൂര്‍ തീര്‍ഥാടകസംഘം സഞ്ചരിച്ച കാര്‍ ബസിലിടിച്ച്‌ ഒരു മരണം

0

മൂവാറ്റുപുഴ: മലയാറ്റുര്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച കാര്‍ കെ.എസ്‌.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക്‌ സാരമായി പരുക്കേറ്റു.
എം.സി. റോഡില്‍ തൃക്കളത്തൂര്‍ സംഗമം പടിയില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നോടെയാണ്‌ അപകടം ഉണ്ടായത്‌. ഏറ്റുമാനൂര്‍ അതിരമ്പുഴ ആനമല നിരപ്പേല്‍ സാബുവിന്റെ മകന്‍ സനീഷ്‌ (29) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന നിരപ്പേല്‍ വീട്ടില്‍ ഗീതുമോള്‍ (24), ജില്‍ മോള്‍ (28), പുതിയപറമ്പില്‍ അഖില്‍ ജോസ്‌ (24) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഞായറാഴ്‌ച രാത്രിയാണ്‌ സംഘം മലയാറ്റൂരില്‍ എത്തിയത്‌. ഇന്നലെ രാവിലെ തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ പെരുമ്പാവൂരിനും മൂവാറ്റുപുഴയ്‌ക്കും മധ്യേയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ ബസില്‍ ഇടിച്ച്‌ കയറി. പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ്‌ പുറത്തെടുത്തത്‌. മുവാറ്റുപുഴയില്‍ നിന്നും എത്തിയ അഗ്നിശമന സേനയും നാട്ടകാരും ചേര്‍ന്ന്‌ കാര്‍ വെട്ടിപ്പൊളിച്ച്‌ കുരുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ തന്നെ സനീഷ്‌ മരണപ്പെട്ടിരുന്നു. സാരമായി പരുക്കേറ്റ ഗീതുമോള്‍, അഖില്‍ ജോസ്‌ എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും ജില്‍ മോളെ ആദ്യം മൂവാറ്റുപുഴയിലും പിന്നീട്‌ വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. കെ.എസ്‌.ആര്‍.ടി.സി. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും ചെറിയ പരുക്കുണ്ട്‌. സനീഷിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍

Leave a Reply