മൊറോക്കോ രാജാവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് അബുദാബി കിരീടാവകാശി

0

അബുദാബി: മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ റാബത്തില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.

പുണ്യമാസമായ റമദാന്റെ ആശംസകള്‍ വിരുന്നിനിടെ ഇരുവരും കൈമാറി. സര്‍വ്വശക്തനായ ദൈവം എല്ലാവര്‍ക്കും നന്മയും അനുഗ്രഹങ്ങളും നല്‍കട്ടെയെന്നും ഇരുവരും പ്രാര്‍ത്ഥിച്ചു. യുഎഇയും മൊറോക്കോയും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ച് അബുദാബി കിരീടാവകാശിയും മൊറോക്കോ രാജാവും സംസാരിച്ചു. ഇരുരാജ്യങ്ങള്‍ക്കും പുരോഗതിയും അഭിവൃദ്ധിയും തുടരാനാകട്ടെയെന്ന് ആശംസിച്ചു. മൊറോക്കോ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു.

Leave a Reply