സ്ഫോടനം നടന്നത് പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന വേദിയുടെ സമീപത്ത്

0

ശ്രീനഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിയുടെ സമീപത്ത്. വേദിയിൽ നിന്നും 12 കിലോമീറ്റർ അകലെ ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

പൊലീസ് സംഭവസ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബോംബ് സ്‌ഫോടനത്തിന് പിന്നിൽ ത്രീവ്രവാദബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ദിൽബാഘ് സിങ് പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടികൾക്കായി ജമ്മുകശ്മീർ സന്ദർശിക്കുന്നത്.

അതേസമയം ജമ്മു കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ പുതിയ ഉദാഹരണമാണ്. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം പദ്ധതികൾ ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.

‘അംബ്ദേകറുടെ സന്ദേശം മോദി സർക്കാർ നടപ്പാക്കും. വർഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകൾക്ക് അത് ഇപ്പോൾ ലഭിക്കുന്നു. വികസനത്തിന്റെ സന്ദേശം നൽകാനാണ് താൻ വന്നിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു. ‘ജമ്മു കശ്മീരിൽ ജനാധിപത്യം താഴെത്തട്ടിൽ വരെയെത്തിയത് അഭിമാനകരമായ കാര്യമാണ്’- മോദി വ്യക്തമാക്കി. ക്വാർ ജലവൈദ്യുത പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു.

2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് മോദി ഇവിടെ എത്തുന്നത്. 3,100 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽഖാസിഗുണ്ട് ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ടണൽ വരുന്നതോടെ യാത്രാസമയം ഒന്നരമണിക്കൂറോളം കുറയും. പഞ്ചായത്തിരാജ് ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് രാജ്യമെങ്ങുമുള്ള ഗ്രാമസഭകളെ മോദി അഭിസംബോധന ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here