അടിച്ചുഫിറ്റായ വരൻ വിവാഹത്തിന് സമയത്തിനെത്തിയില്ല; മറ്റൊരാളെ വിവാഹം ചെയ്ത് യുവതി

0

മുംബൈ: മദ്യലഹരിയിലായ വരൻ കൃത്യസമയത്ത് വിവാഹ വേദിയിലെത്താത്തതിനാൽ മറ്റൊരാളെ വിവാഹം കഴിച്ച് യുവതി. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് സംഭവം. മൽകാപൂർ പാൻഗ്ര ഗ്രാമത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വൈകീട്ട് നാലിന് വിവാഹ ചടങ്ങുകൾക്ക് മംഗളപത്രം വച്ചു. എന്നാൽ, വിവാഹാഘോഷത്തിന്റെ ഭാ​ഗമായി വരനും സുഹൃത്തുക്കളും മദ്യപാനം തുടർന്നതോടെ രാത്രി എട്ടുമണിയായിട്ടും വിവാഹ മണ്ഡപത്തിലെത്തിയില്ല. ഇതോടെ യുവതിയുടെ അച്ഛൻ തന്റെ ഒരു ബന്ധുവായ യുവാവിന് മകളെ വിവാഹം ചെയ്ത് നൽകുകയായിരുന്നു.

വരൻ വേദിയിലെത്താൻ വധുവും കുടുംബവും കാത്തുനിന്നെങ്കിലും രാത്രി എട്ടുമണിയായിട്ടും വരൻ മണ്ഡപത്തിൽ എത്തിയില്ല. വരനും സുഹൃത്തുക്കളും നൃത്തവും മദ്യപാനവും തുടർന്നുവെന്നാണ് സൂചന. “വരനും സുഹൃത്തുക്കളും മദ്യപിച്ച് വൈകുന്നേരം നാല് മണിക്ക് പകരം രാത്രി വളരെ വൈകി മണ്ഡപത്തിൽ വന്ന് വഴക്കുണ്ടാക്കി. ഞങ്ങൾ എന്റെ മകളെ ഞങ്ങളുടെ ബന്ധുക്കളിൽ ഒരാൾക്ക് വിവാഹം കഴിച്ചുകൊടുത്തു” -വധുവിന്റെ അമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here