ക​ത്തീ​ഡ്ര​ൽ പ്ര​ഖ്യാ​പ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം; പാ​ള​യം എ​ൽ​എം​എ​സ് പ​ള്ളി​യി​ൽ സം​ഘ​ർ​ഷം

0

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം എ​ൽ​എം​സ് പ​ള്ളി ക​ത്തീ​ഡ്ര​ലാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​തി​ർ​പ്പു​മാ​യി ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​യി​രു​ന്നു പ​ള്ളി​ക്ക് മു​ൻ​പി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

പ​ള്ളി​യെ ക​ത്തീ​ഡ്ര​ലാ​യി സി​എ​സ്ഐ ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് ധ​ർമ​രാ​ജ് റ​സാ​ലം പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ള്ളി​ക്ക​മ്മി​റ്റി​യെ പി​രി​ച്ചുവി​ട്ട​താ​യും 20 പേ​ര​ട​ങ്ങു​ന്ന അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​താ​യും ബി​ഷ​പ് പ​റ​ഞ്ഞു.

പ​ള്ളി​യെ ക​ത്തീ​ഡ്ര​ലാ​ക്കു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗ​വും ഇ​തി​ന് അ​നു​കൂ​ലി​ക്കു​ന്ന മ​റു വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യ​തോ​ടെയാണ് സം​ഘ​ർ​ഷ​ത്തി​നും നാ​ട​കീ​യ ​രം​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്. പ​ള്ളി പ്രതിഷേധക്കാരിൽനിന്നു മോ​ചി​പ്പി​ക്കാ​നാ​യെ​ന്ന് ബി​ഷ​പ് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ള്ളി​യു​ടെ കോ​ന്പൗ​ണ്ടി​ൽ ക​ത്തീ​ഡ്ര​ൽ എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഈ ​സ​മ​യ​വും ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ൾ ചു​റ്റും നി​ന്നു പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

പി​ന്നീ​ട് പ​ള്ളി​ക്കു​ള്ളി​ൽ ക​ത്തീ​ഡ്ര​ൽ ആ​യി പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മു​ള്ള ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്പോ​ഴും പു​റ​ത്തു പ്ര​തി​ഷേ​ധ​വും റോ​ഡ് ഉ​പ​രോ​ധ​വു​മാ​യി ഒ​രു വി​ഭാ​ഗം ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ക​യാ​യിരുന്നു. അതേസമയം, പള്ളിയിലെ 99 ശതമാനം ആളുകളും കത്തീഡ്രൽ ആക്കുന്നതിനോട് യോജിപ്പുള്ളവർ ആണെന്നു ബിഷപ് പിന്നീടു പ്രതികരിച്ചു.

ചെറിയൊരു വിഭാഗം മാത്രമാണ് എതിർക്കുന്നത്. എതിർപ്പുമായി എത്തിയിരിക്കുന്നവർ എല്ലാവരും ഈ പള്ളി അംഗങ്ങൾ തന്നെയാണോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തീഡ്രൽ ആയി പ്രഖ്യാപിച്ചതോടെ പള്ളി ബിഷപ്പിന്‍റെ ആസ്ഥാന ദേവാലയമായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here