‘ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഡ്രൈവറുടെ സഹായം തേടി; കെഎസ്ആർടിസി ബസിൽ ദുരനുഭവം നേരിട്ട വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലുകൾ

0

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ബെംഗളുരുവിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാൻ എതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചയോടെയാണ് വിദ്യാർത്ഥിയ്ക്ക് നേരെ പീഡന ശ്രമം നടന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പോലീസിൽ പരാതി നൽകിയിട്ടില്ല.

ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ പിജി വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ഷാജഹാൻ ചിറ്റാർ സ്വദേശിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസിൽ കോട്ടയത്തു നിന്നാണ് പിജി വിദ്യാർത്ഥിനി കയറിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. യുവതി ബംഗളൂരുവിൽ എത്തിയതിന് ശേഷം ഇമെയിലിലാണ് പരാതി നൽകിയത്.

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട്‌ ്രൈഡവർമാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ്രൈഡവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി. അപ്രതീക്ഷിതമായ നടപടിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്.

കെഎസ്ആർടിസി വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിടിഓയ്ക്കും വിജിലൻസ് ഓഫീസർ ഇൻ ചാർജിനും കൈമാറിയിട്ടുണ്ട്. ഇവർ ഷാജഹാന്റെ മൊഴി എടുത്തുവെന്നാണ് സൂചന. താൻ നിരപരാധിയാണെന്നാണ് ഷാജഹാൻ പറയുന്നത്. അതേ സമയം, കെഎസ്ആർടിസിയിൽ നിന്ന് നടപടിയുണ്ടാകാത്ത പക്ഷം യുവതി പരാതി പൊലീസിന് കൈമാറുമെന്നും സൂചനയുണ്ട്.

ഷാജഹാൻ മുൻപ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച് തിരിച്ചെത്തി. കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അടക്കം ഇയാളെ ഭയമാണെന്നും പറയുന്നുണ്ട്.

Leave a Reply