ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ആവേശോജ്വല പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് മൂന്നു റൺസിനു ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ തോൽപ്പിച്ചു

0

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ആവേശോജ്വല പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് മൂന്നു റൺസിനു ലക്നോ സൂപ്പർ ജയ്ന്‍റ്സിനെ തോൽപ്പിച്ചു. അവസാന ഓവറിൽ 15 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ലക്നോയ്ക്ക് കുൽദീപ് സെൻ എറിഞ്ഞ ഓവറിൽ 11 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

അ​വ​സാ​ന ഓ​വ​റി​ലെ ര​ണ്ടു പ​ന്തു​ക​ളി​ൽ ഫോ​റും സി​ക്സും നേ​ടി​യെ​ങ്കി​ലും ഓ​സീ​സ് താ​രം മാ​ർ​ക്ക​സ് സ്റ്റോ​യ്നി​സി​ന് ല​ക്നോ​വി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​രം ക​ളി​ച്ച സ്റ്റോ​യ്നി​സ് എ​ട്ടാ​മ​നാ​യി ഇ​റ​ങ്ങി 17 പ​ന്തി​ൽ 38 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ ല​ക്നോ​യ്ക്ക് ആ​ദ്യ പ​ന്തി​ൽ​ത​ന്നെ കെ.​എ​ൽ. രാ​ഹു​ലി​നെ (0) ന​ഷ്ട​മാ​യി. മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​റാ​യ കൃ​ഷ്ണ​പ്പ ഗൗ​ത​വും തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഗോ​ൾ​ഡ​ൻ ഡെ​ക്ക്. ര​ണ്ട് പേ​രെ​യും മ​ട​ക്കി​യ​ത് ട്രെ​ന്‍റ് ബോ​ൾ​ട്ട് ആ​യി​രു​ന്നു.

രാ​ജ​സ്ഥാ​നാ​യി യു​സ്‌​വേ​ന്ദ്ര ചെ​ഹ​ൽ നാ​ല് ഓ​വ​റി​ൽ 41 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ട്രെ​ന്‍റ് ബോ​ൾ​ട്ട് നാ​ല് ഓ​വ​റി​ൽ 30 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. നേ​ര​ത്തേ, വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റ​ർ ഷിം​റോ​ൺ ഹെ​റ്റ്മ​യ​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ലൂ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്165 റ​ൺ​സെ​ടു​ത്ത​ത്.

36 പ​ന്തി​ൽ ആ​റ് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 59 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ഹെ​റ്റ്മ​യ​ർ ഹി​റ്റ് ആ​യ​താ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഇ​ന്നിം​ഗ്സി​നു ക​രു​ത്തേ​കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​നു​വേ​ണ്ടി ജോ​സ് ബ​ട്‌​ല​റി​നൊ​പ്പം (13) ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (29) ഓ​പ്പ​ണിം​ഗി​ന് എ​ത്തി. ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ൺ (13), വാ​ൻ​ഡ​ർ ഡു​സ​ൻ (4), റ​യാ​ൻ പ​രാ​ഗ് (8) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here