ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ  സംഘർഷം

0

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) സംഘർഷം. ഹോസ്റ്റലുകളിൽ മാംസാഹാരം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 10 വിദ്യാർഥികൾക്ക് പരിക്കേറ്റു.

നവരാത്രി ദിവസങ്ങളിൽ ഹോസ്റ്റലുകളിൽ മാംസഭക്ഷണം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട് എബിവിപിയാണ് രംഗത്തെത്തിയത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്.

എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here