ദുബായ്: അവശ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ പുതിയ നയം പുറപ്പെടുവിച്ച് യുഎഇ. പുതിയ നയമനുസരിച്ച് അവശ്യ സാധനങ്ങളുടെ ചില്ലറ വില്പന വില നിയന്ത്രണ വിധേയമാക്കുമെന്ന് സാ മ്പത്തിക മന്ത്രാലയം വ്യക്തമാക്കി.
കോവിഡിന് ശേഷം അവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണ് സര് ക്കാരിന്റെ പുതിയ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മന്ത്രാലയം പുതിയ നയം നടപ്പിലാ ക്കുക.
മുട്ട, പാല്, ബ്രഡ്, അരി, ഉപ്പ്, പാചക എണ്ണ, മിനറല്‍ വാട്ടര്‍ എന്നിവയുള്‍പ്പെടെ പതിനൊന്നായിരം വസ്തുക്കളാണ് വിലവര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ഗണത്തിലുള്ളത്. ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കൾ, ജ്യൂസ് തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി നല് കേണ്ടതില്ല.
വിലനിര്‍ണയ സംവിധാനം സംബന്ധിച്ച പുതിയ നയത്തിന് അംഗീകാരം നല്‍കിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.