വീ​ണ്ടും ഊ​തി​ക്കാ​ൻ പോ​ലീ​സ്; മ​ദ്യ​പി​ച്ച് വ​ണ്ടി​യോ​ടി​ച്ചാ​ൽ പി​ടി​വീ​ഴും

0

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വീ​ണ്ടും ഊതി​ക്കാ​ൻ തു​ട​ങ്ങു​ന്നു. ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന വീ​ണ്ടും തു​ട​ങ്ങാ​ൻ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ന്ന് രാ​ത്രി മു​ത​ൽ വീ​ണ്ടും പ​രി​ശോ​ധ​ന തു​ട​ങ്ങും.

കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ് ബ്ര​ത്ത് അ​ന​ലൈ​സ​ർ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് നി​ർ​ത്തു​വ​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ മ​ദ്യ​പി​ച്ച് വാ​ഹ​മോ​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തും പ​രി​ശോ​ധ​ന തു​ട​ങ്ങു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഉ​ട​ൻ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ഡി​ജി​പി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here