അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി

0

ന്യൂഡൽഹി: അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച് കോടതി. ആസം കോടതിയാണ് ജാമ്യം അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള ട്വീറ്റുകളുടെ പേരിലാണ്‌‌‌‌ ജിഗ്നേഷ് മേവാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആസാമിലെ പ്രാദേശിക ബിജെപി നേതാവാണ് പരാതിക്കാരൻ.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ഗു​ജ​റാ​ത്തി​ലെ പാ​ല​ന്‍​പൂ​രി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് മേ​വാ​നി​യെ ആ​ലാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​വാ​നി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ല്‍, സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​കോ​പ​നം അ​ട​ക്ക​മു​ള​ള കു​റ്റ​ങ്ങ​ളാ​ണ് അ​സം പോ​ലീ​സ് മേ​വാ​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here