കോഴിക്കോട് ന​ഗരത്തിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎ യുമായി യുവാവ് പിടിയില്‍

0

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. കോഴിക്കോട് ടൌണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൌണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. 
15 പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയ്ക്ക് ഏകദേശം 30000 രൂപ വില വരും. മുൻപും ഇയാൾക്കെതിരെ മയക്കു‌മരുന്ന് ഉപയോഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത കാലങ്ങളിലായി നഗരത്തില്‍ യുവാക്കൾക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. 
ടൌണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്സ്പെക്ടരായ അനൂപ്‌ എ.പി, പ്രസാദ് , പ്രൊബോഷന്‍ എസ്.ഐ. മുഹമ്മദ്‌ സിയാദ്, എ.എസ്.ഐ. ഷബീര്‍, എസ്.സി.പി.ഒ മാരായ ഹസീസ്, ബിനില്‍ കുമാര്‍, സി.പി.ഒ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here