മൂന്നാം ദിനം : ലോക സിനിമ വിഭാഗത്തിൽ 107 മദേർസ് ഉൾപ്പടെ ആറ് ചിത്രങ്ങൾ

0

ഓഡീസ്സായിലെ വനിതാ ജയിലിൽ എത്തിപ്പെടുന്ന ലെസ്യ അവിടെ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകുന്നു, തമ്മിൽ പരിചയമില്ലാത്തതും വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നതുമായ സ്ത്രീകൾക്കിടയിൽ അവളുടെ ജീവിതം മുന്നോട്ടുപോകുന്നതും അവതരിപ്പിച്ച പീറ്റർ കേരേകേസിന്റെ 107 മദേഴ്‌സ് ,കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയും ഏറെ പ്രേക്ഷകപ്രീതി നേടുകയും ചെയ്ത ഇൽഡിക്കോ എൻയേഡി സംവിധാനം ചെയ്ത ദി സ്റ്റോറി ഓഫ് മൈ വൈഫ് ഉൾപ്പെടെ ആറ് ചിത്രങ്ങൾ കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിൽ മൂന്നാം ദിനമായ ഞായറാഴ്ച പ്രദർശിപ്പിക്കും.

ഫ്രാൻസിൽനിന്നുള്ള ബെർഗ്‌മാൻ ഐലൻഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയൻ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓർ ലൂണി പോൺ, ഇറാനിയൻ ചിത്രം ബെല്ലാർഡ് ഓഫ് എ വൈറ്റ് കൗ, മഹമത് സാലെ ഹാറൂൺ ചിത്രം ലിങ്കു എന്നീ ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here