തിരുവനന്തപുരം: പാറശ്ശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി നിധിൻ രാജ് (22) ആണ് മരിച്ചത്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം ശബരിമല പാതയിൽ പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംപാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു അപകടം. ഡ്രൈവർ എന്നു കരുതുന്നയാളുടെ മൃതദേഹവശിഷ്ടങ്ങൾ വാഹനത്തിന് സമീപത്തു നിന്നു കണ്ടെത്തി.
വനംവകുപ്പിൻ്റെ പരിശോധനയിലാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തെപ്പറ്റി അറിവ് ലഭിച്ചത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പമ്പയിലേക്ക് സിമൻ്റുമായി പോയതെന്നാണ് നിഗമനം. KL 33 C 6275 ലോറി ആണ് അപകടത്തിൽ പെട്ടത്. തമിഴ്നാട് ശങ്കർ നഗറിൽ നിന്നും സിമന്റ് കൊണ്ട് വന്ന ലോറിയാണിത്. മരിച്ചത് ഡ്രൈവർ മാരിയപ്പൻ (30) ആണ് എന്നാണ് സൂചന