ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​നൂ​പി​നും സു​രാ​ജി​നും വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

0

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​നും സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജി​നും അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ക്രൈംബ്രാഞ്ച് നി​ർ​ദേ​ശം.

ഇ​രു​വ​രും ചോ​ദ്യം ചെ​യ്യ​ലി​നെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ, ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​രു​വ​രും വീ​ട്ടി​ൽ​നി​ന്നും മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സൈ​ബ​ര്‍ വി​ദ​ഗ്ദ​ന്‍ സാ​യ് ശ​ങ്ക​റി​ന്‍റെ മൊ​ഴി​യും അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും.

Leave a Reply