എയ്ഡ്സിനെ അതിജീവിച്ചിട്ടും പ്രണയനൈരാശ്യത്തെ മറികടക്കാനായില്ല; സുഷമാ സ്വരാജ് ഹൃദയത്തോട് ചേർത്ത് നിർത്തിയ ബെൻസൻ ജീവിതം അവസാനിപ്പിച്ചു; ഓർമ്മയായത് എയ്ഡ്സ് ബാധിത കുടുംബത്തിലെ അവസാന കണ്ണി

0

കൊട്ടാരക്കര: കൊല്ലം ജില്ലയിൽ ആദ്യമായി എച്ച്ഐവി സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ യുവാവ് മരിച്ച നിലയിൽ. ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂർ കട്ടച്ചൽ ബിൻസി ബംഗ്ലാവിൽ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മകൻ ബെൻസനെ‍ (26) യാണു ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൊട്ടാരക്കര തൃക്കണ്ണമംഗലിൽ ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു ബെൻസൻ. ബെൻസന്റെ മാതാപിതാക്കൾ നേരത്തേ മരിച്ചു. 10 വർഷം മുൻപ് ബെൻസന്റെ സഹോദരി ബെൻസിയും മരിച്ചു.

മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു ബെൻസനും ബെൻസിയും. ഇരുവർക്കും സ്കൂളിൽ വിവേചനം ഉണ്ടായതോടെ സാമൂഹികസംഘടനകളും സർക്കാരും ഇടപെട്ടിരുന്നു. അന്നത്തെ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇരു കുട്ടികളെയും ചേർത്തു നിർത്തി ആശ്ലേഷിച്ചത് ശ്രദ്ധിക്കപ്പെട്ട സംഭവമായി. കുറച്ചു നാൾ മുൻപു സാലിക്കുട്ടി മരിച്ചു. വർഷങ്ങളായി കൊട്ടാരക്കരയിലാണ് ബെൻസന്റെ താമസം. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല ബെൻസനായിരുന്നു. പ്രണയ നൈരാശ്യമാണു കാരണമെന്നാണു പൊലീസിനു ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു.

കുറച്ചു നാൾ മുൻപു സാലിക്കുട്ടി മരിച്ചു. വർഷങ്ങളായി കൊട്ടാരക്കരയിലാണ് ബെൻസന്റെ താമസം. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല ബെൻസനായിരുന്നു. പ്രണയ നൈരാശ്യമാണു കാരണമെന്നാണു പൊലീസിനു ലഭിച്ച മൊഴി. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. അച്ഛനമ്മമാർ എയ്ഡ്‌സ് മൂലം മരിച്ചതിനെ തുടർന്ന് സമൂഹം ഒറ്റപ്പെടുത്തിയ ആദിച്ചനല്ലൂർ സ്വദേശികളായ കുട്ടികളെ അമ്മയുടെ കരുതലോടെയാണ് സുഷമ സ്വരാജ് കണ്ടത്. ബെൻസന്റെയും ബെൻസിയുടെയും നെറുകയിൽ സുഷമ സ്വരാജ് ചുംബിച്ചപ്പോൾ അവർ മാതൃസ്‌നേഹത്തിന്റെ മാധുര്യം നുകരുകയായിരുന്നു. ഇത് കേരളം പ്രതിക്ഷയോടെ ചർച്ച ചെയ്തു.

മടിയിലിരുത്തി ലാളിച്ചും പുണർന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പം നടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങൾക്ക് സ്‌നേഹത്തിന്റെ അനുഭൂതി നൽകിയത് 2003 സെപ്റ്റംബറിലായിരുന്നു. അഞ്ചു വർഷത്തെ ഇവരുടെ ചികിൽസാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയ ശേഷമായിരുന്നു സുഷമ മടങ്ങിയത്. കുട്ടികൾക്ക് സ്‌കൂളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടലുകളെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ സന്ദർശനം. കുട്ടികളുടെ മുത്തച്ഛൻ ഗീവർഗീസ് ജോണിനോട് സുഷമ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയാണ് എല്ലാ സഹായവും ചെയ്തത്.

കുട്ടികൾക്ക് മാസംതോറും അയ്യായിരത്തിലേറെ രൂപ ചികിൽസാ ചെലവുണ്ടെന്ന് അന്ന് മുത്തച്ഛൻ മന്ത്രിയെ അറിയിക്കുകയായിരുന്നു. ഇവരുടെ അടുത്ത അഞ്ചു വർഷത്തെ മുഴുവൻ ചികിൽസാചെലവും ഏറ്റെടുക്കാൻ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ചെയർമാനോടും എംഡിയോടും അപ്പോൾതന്നെ മന്ത്രി നിർദേശിച്ചു. മാധ്യമപ്രവർത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തശേഷം കുട്ടികൾക്കൊപ്പം സമയം ചെലവിട്ടാണ് സുഷമ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here