രാജ്യത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം

0

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 2183 പേര്‍ക്കാണു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 89.8% വര്‍ധന. കഴിഞ്ഞ ദിവസം പ്രതിദിന രോഗികള്‍ 1150 ആയിരുന്നു.
അതേസമയം, കേരളം അഞ്ചു ദിവസത്തെ രോഗികളുടെ എണ്ണം ഒന്നിച്ചുനല്‍കിയതോടെയാണ്‌ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം കുതിച്ചുകയറിയതെന്നും സൂചനയുണ്ട്‌.
കഴിഞ്ഞ ഏപ്രില്‍ 13-നാണ്‌ കേരളം അവസാനമായി കോവിഡ്‌ രോഗികളുടെ എണ്ണം കേന്ദ്രത്തിനു കൈമാറിയത്‌. അതിനുശേഷം ഇന്നലെ അഞ്ചു ദിവസത്തെ രോഗികളുടെ എണ്ണം ഒന്നിച്ചു നല്‍കുകയായിരുന്നു. ഈ മാസം 14 മുതല്‍ 18 വരെ കേരളത്തില്‍ 940 പേര്‍ക്കാണു കോവിഡ്‌ സ്‌ഥിരീകരിച്ചത്‌.
24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്‌ ചെയ്‌ത മരണങ്ങളുടെ കാര്യത്തിലും വന്‍വര്‍ധനയുണ്ട്‌. ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്‌ത 214 മരണങ്ങളില്‍ 213 എണ്ണവും കേരളത്തിലാണ്‌.

Leave a Reply