ഇന്ത്യാ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന മൂന്നു മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു

0

ന്യൂഡല്‍ഹി: ഇന്ത്യാ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന മൂന്നു മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു. പാങ്ങോങ്‌ തടാകത്തിനു കുറുകെ പാലം നിര്‍മിച്ചതിനു പുറമേയാണ്‌ ലഡാക്കിനു വളരെയടുത്ത്‌ ഹോട്ട്‌സ്‌പ്രിങ്ങില്‍ ടവറുകള്‍ നിര്‍മിച്ചത്‌.
ടവറുകളുടെ ചിത്രങ്ങള്‍ സഹിതം ലഡാക്ക്‌ ഓട്ടോണമസ്‌ ഹില്‍ ഡവലപ്‌മെന്റ്‌ കൗണ്‍സില്‍ അംഗം കൊന്‍ചാക്‌ സ്‌റ്റാന്‍സിനാണ്‌ ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്‌.
തന്റെ മണ്ഡലത്തിലെ 11 ഗ്രാമങ്ങളില്‍ ഇനിയും 4ജി എത്തിയിട്ടില്ലെന്നിരിക്കെയാണു ചൈന ടവര്‍ നിര്‍മിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ ഇന്റര്‍നെറ്റ്‌ കണക്‌ടിവിറ്റി മെച്ചപ്പെടുത്തണമെന്നു ലഫ്‌. ഗവര്‍ണര്‍ ആര്‍.കെ. മാത്തൂര്‍ പലതവണ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
ഈ മൊബൈല്‍ ടവറുകള്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലെ നിരീക്ഷണത്തിനും മറ്റുമായി ഉപയോഗിച്ചേക്കാമെന്നു സ്‌റ്റാന്‍സിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു ചൈന ഗ്രാമം നിര്‍മിച്ചതു നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടതു സ്‌റ്റാന്‍സിനായിരുന്നു.

Leave a Reply