താമരശ്ശേരി ചുരത്തിൽ പാറക്കല്ല് അടർന്ന് വീണ് അപകടം; രണ്ട് ബൈക്ക് യാത്രക്കാർക്ക് പരുക്ക്

0

വയനാട്: താമരശ്ശേരി ചുരത്തിൽ പാറക്കല്ല് അടർന്ന് വീണ് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂർ സ്വദേശികളായ അഭിനനവ്, അനീസ് എന്നിവർക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിന് മുകളിൽ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

അഭിനനവും അനീസും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നു. ബൈക്കിൽ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തിൽ തട്ടിയാണ് നിന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply