കോട്ടയം: വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്.
വാഗമൺ സന്ദർശിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആളാണ് രോഹിത്. ഇവർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ രോഹിത് മുങ്ങിത്താഴുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.