കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്

0

ജയ്പൂർ : കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജയ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് ഇപ്പോൾ വാർത്താ ലോകം ചർച്ച ചെയ്യപ്പെടുന്നത്. കടത്തികൊണ്ടുവന്ന സ്യൂട്ട് കേസ് തുറന്നതും അധികൃതർ അമ്പരപ്പിലാവുകയായിരുന്നു.

ഐപിഎസ് ഓഫീസർ അരുൺ ബോത്രയുടെ ബാഗാണ് വിമാനത്താവളത്തിലെ സുരക്ഷാ അധികൃതർ തുറന്ന് പരിശോധിച്ചത്. എന്നാൽ ബാഗിൽ നിറയെ ഉണ്ടായിരുന്നത് ഗ്രീൻപീസ് ആയിരുന്നു. അരുൺ ബോത്ര തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.

‘ ജയ്പൂർ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ എന്റെ ഹാൻഡ്‌ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ ഈ ഫോട്ടോയും ട്വീറ്റും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ മാത്രമല്ല… സാധാരണക്കാർക്കിടയിലും ചർച്ചാ വിഷയമായി. ഇത് കടല കടത്തലാണെന്ന് പലരും തമാശ രൂപേണ എഴുതി ‘ അദ്ദേഹം പറയുന്നു.

ഒരു കിലോഗ്രാമിന് 40 രൂപയ്‌ക്കാണ് താൻ കടല വാങ്ങിയതെന്ന് ബോത്ര പറയുന്നു. അരുൺ ബോത്രയുടെ ട്വീറ്റും , ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here