സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ അംഗീകൃത സംഘടനയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

0

ന്യൂഡല്‍ഹി: സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ അംഗീകൃത സംഘടനയായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അംഗീകൃത സംഘടന ആകണമെങ്കില്‍ 25 ശതമാനത്തില്‍ അധികം പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകള്‍ സംഘടന ഹാജരാക്കണമെന്ന് കോടതി വ്യക്തമാക്കി.

സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് റെഫറണ്ടം നടത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി ഉള്‍പ്പടെയുള്ള സാഹചര്യം കണക്കിലെടുത്ത് രഹസ്യ വോട്ടെടുപ്പിന് പകരം ഓണ്‍ലൈനിലൂടെ സംഘടനകളുടെ പിന്തുണ നിശ്ചയിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ പിന്തുണയ്ക്കുന്നവരുടെ പട്ടിക കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പട്ടിക പരസ്യമായി കൈമാറുന്നതിന് പ്രായോഗിക ബുദ്ധിമുട്ടാണെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക സോണിയ മാത്തൂറും അഭിഭാഷക കവിത സുബാഷും സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അംഗീകാരം വേണമെങ്കില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണവും വിവരവും കൈമാറാന്‍ തയ്യാറാകണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, രഹസ്യ റെഫറണ്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘിന് കക്ഷി ചേരാവുന്നതാണെന്ന് സുപ്രീം കോടതിⁿ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here