ബിയർ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

0

ബിയർ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ . കായംകുളം – കുന്നത്താലുംമൂട് ബിവറേജ് ഷോപ്പിന് മുമ്പിൽ ബിയർ വാങ്ങാനെത്തിയ പുതുപ്പള്ളി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ .കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടു കൂടി കായംകുളം കുന്നത്താലുംമൂട് ബിവറേജ് ഷോപ്പിന് മുമ്പിൽ വെച്ച് ബിയർ വാങ്ങി ഇറങ്ങിയ പുതുപ്പള്ളി സ്വദേശിയോട് ബിയർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പുതുപ്പള്ളി സ്വദേശി വിസമ്മതിച്ചു.

ബിയർ വാങ്ങി നൽകാത്തതിലുള്ള വിരോധം മൂലം ബിയർ കുപ്പി കൊണ്ട് ചുണ്ടത്ത് ഇടിക്കുകയും പല്ലിളകി പോകുന്നതിന് കാരണമാകുകയും ചെയ്തു. ഈ കേസിലാണ് ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി മുറിയിൽ മോനു നിവാസിൽ കിളി മോനു എന്നു വിളിക്കുന്ന മോനു (24) അറസ്റ്റിലായത്. കായംകുളം, വള്ളികുന്നം തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് മോനു. മോനുവിനോടൊപ്പം ഉണ്ടായിരുന്ന മൈലോ എന്ന് വിളിക്കുന്ന അഖിൽ അസ്കർ, കിളിമാനൂർ സുഭാഷ് എന്നു വിളിക്കുന്ന സുഭാഷ് എന്നിവർ ഒളിവിലാണ്. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോനുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു

Leave a Reply