പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി പുഴയിലെറിഞ്ഞു

0

ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനായ 42 കാരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

55 കാരന്റെ ശരീരഭാഗങ്ങള്‍ അജ്നാല്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോ മീറ്റർ അകലെ നിദിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. തന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ് പി വിവേക് സിംഗ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ ഭാര്യാ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ഒന്നിലേറെ തവണ മുന്നറിയിപ്പ് നൽകിയിട്ടും 55 കാരൻ കേട്ടില്ലെന്നും ഇതിന്റെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നുമാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞത്.

Leave a Reply