ചൈനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വൈകിപ്പിക്കാൻ തീരുമാനിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി

0

ചൈനയിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വൈകിപ്പിക്കാൻ തീരുമാനിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി). കർക്കശമായ ഒറ്റക്കുട്ടിനയം വരുത്തിവെച്ച ദൂരവ്യാപക പരിണിതഫലത്തെ തുടർന്നാണ് പുതിയ തീരുമാനം. ഒറ്റക്കുട്ടി നയത്തെ തുടർന്ന് രാജ്യത്ത് മുതിർന്നവരുടെ എണ്ണമാണ് യുവാക്കളേക്കാൾ കൂടുതൽ.

അ​തി​നാ​ൽ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ വി​ര​മി​ക്കു​ന്ന​തോ​ടെ പെ​ൻ​ഷ​ന​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വേ​ണ്ടി​വ​രു​ന്ന​ത്. വി​ര​മി​ക്ക​ൽ വൈ​കി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ​രി​ഷ്ക​രി​ച്ച ന​യം ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും.

ഒ​റ്റ​ക്കു​ട്ടി ന​യം പ്ര​കൃ​തി​ദ​ത്ത​മാ​യു​ള്ള ജ​ന​സം​ഖ്യ നി​യ​മ​ത്തെ അ​ട്ടി​മ​റി​ച്ചു. സ്ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തി​ൽ മാ​ത്ര​മ​ല്ല, ചൈ​ന​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തെ​യും ബാ​ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here